പ്രീ സീസണിലെ ആദ്യ പരിശീലന മത്സരത്തിൽ യു.ഈ ഒലോട്ടുമായി ബാഴ്‌സ സമനിലയിൽ പിരിഞ്ഞു.ബാഴ്‌സക്ക് വേണ്ടി പാട്രിക് ഔബമയങ് ഗോൾ നേടിയപ്പോൾ ഒലോട് നേടിയ ഗോൾ എലോയി അമഗാഡ് സ്വന്തം പേരിൽ കുറിച്ചു.
ഒലോട്ടിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അന്തർദേശീയ മത്സരങ്ങൾ കഴിഞ്ഞു വന്ന താരങ്ങൾ ഇല്ലാതെയാണ് ബാഴ്‌സ കോച്ച് സാവി ടീം ഇറക്കിയത്.സീനിയർ ടീമിനോടൊപ്പം പരിശീലനം നടത്തുന്ന യൂത്ത് ടീമിലെ താരങ്ങൾക്കും സാവി അവസരം നൽകി. പോസ്റ്റിന് കീഴിൽ റ്റെർ സ്റ്റഗൻ, പ്രതിരോധ നിരയിൽ സെർജിന്യോ ഡെസ്റ്റിന് പുറമെ യൂത്ത് ടീം അംഗങ്ങളായ മിക മർമോൽ, അലക്‌സ് വയ്യേ, അർനൗ കസാസ് എന്നിവർ അണിനിരന്നപ്പോൾ മധ്യനിരയിൽ നിക്കോയുടെ കൂടെ പുതുതായി ടീമിൽ എത്തിയ പാബ്ലോ ടോറെ, ഫ്രാങ്ക് കെസ്സി എന്നിവരാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. മുന്നേറ്റനിരയിലെ ഔബമയങ്ങിനൊപ്പം എസ് ആബ്ദേ, ഇലിയസ് ആഖോമാക് എന്നിവർ ഇറങ്ങി.
ടീമിന്റെ ജേഴ്‌സയിൽ ആദ്യ മത്സരത്തിൽ പാബ്ലോ ടോറെ, കെസ്സി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.ഒരുവരും ഒരുക്കി നൽകിയ അവസരങ്ങൾ ഔബമയങ്ങിന് ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. ഒലോട്ട് മുന്നേറ്റം വഴി എത്തിയ ബോൾ പിടിച്ചടുത്തു ടെർ സ്റ്റഗൻ നീട്ടി നൽകിയ ബോൾ ബോക്സിന് പുറത്തു നിന്ന് എതിർ കീപ്പർക്ക് മുകളിലൂടെ പോസ്റ്റിൽ എത്തിച്ച് ഔബമയങ് ഇരുപതിയെട്ടാം മിനിറ്റിൽ ബാഴ്‌സക്ക് ലീഡ് നൽകി.
പിന്നീട് ഇടക്കിടക്ക് ആക്രമണങ്ങൾ കോപ്പുകൂട്ടിയ ഒലോട്ട് നാല്പത്തിമൂന്നാം മിനിറ്റിൽ ഗോളിന് അടുത്തെത്തിയെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി.ബോക്‌സിൽ വെച്ചു പ്രതിരോധ താരം മാർമോലിന്റെ ഫൗൾ ആണ് ഒലോട് നേടിയ ഗോളിൽ കലാശിച്ചത്.റഫറി പെനാൽറ്റി വിധിച്ചപ്പോൾ ഷോട്ട് എടുത്ത എലോയി അമഗാഡിന് പിഴച്ചില്ല.നാൽപതിനാലാം മിനിറ്റിലാണ് സമനില ഗോൾ പിറന്നത്.
രണ്ടാം പകുതിയിൽ ഒൻപത് മാറ്റങ്ങളോടെയാണ് ബാഴ്‌സ ഇറങ്ങിയത്. പെഡ്രി, ആൻസു ഫാറ്റി എന്നിവർ കളത്തിൽ ഇറങ്ങി.എങ്കിലും വിജയ ഗോൾ നേടാൻ ബാഴ്‌സക്ക് സാധിച്ചില്ല.പ്രതിരോധ താരം വയ്യേ നൽകിയ ത്രൂ ബോൾ പെഡ്രി പിടിച്ചെടുത്തെങ്കിലും കീപ്പറേ മറികടക്കാൻ സാധിച്ചില്ല.88ആം മിനിറ്റിൽ ഒലോട്ട് നടത്തിയ മുന്നേറ്റം ഡൈവിലൂടെ കോർണർ വഴങ്ങി പകരക്കാരൻ കീപ്പർ ഇനാകി പെന്യ ബാഴ്‌സയുടെ രക്ഷക്കെത്തി.വീണ്ടും ഗോൾ വഴങ്ങാൻ ഇരു ടീമുകളും കൂട്ടാക്കാതെ ഇരുന്നതോടെ മത്സരം സമനിലയിൽ പിരിഞ്ഞു.