ബാഴ്സലോണക്ക് വീണ്ടും പരാജയം, റയലിന് ലാലിഗ കിരീടം ഒരു പോയിന്റ് മാത്രം അകലെ

Newsroom

ലാലിഗയിൽ ബാഴ്സലോണക്ക് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് റയോ വല്ലെകാനോ ആണ് ബാഴ്സലോണയെ ഞെട്ടിച്ചത്. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ ആണ് റയോ വലെകാനോ ഈ വലിയ വിജയം നേടിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റയോയുടെ വിജയം. ഇന്ന് മത്സരത്തിന്റെ ആറാം മിനുട്ടിൽ അല്വാരോ ഗാർസിയ ആണ് ബാഴ്സയെ ഞെട്ടിച്ച് കൊണ്ട് ഗോൾ നേടിയത്.
20220425 012012
ബാഴ്സലോണ വിജയിക്കാനായി പരിശ്രമിച്ചു എങ്കിലും അവർക്ക് ഇന്ന് കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാനോ സൃഷ്ടിച്ച അവസരങ്ങൾ ഉപയോഗിക്കാനോ ആയില്ല. പെഡ്രിയുടെ അഭാവം ബാഴ്സലോണയെ മധ്യനിരയിൽ ബാധിക്കുന്നതാണ് ഇന്നും കണ്ടത്. സാവി ചിലമാറ്റങ്ങൾ നടത്തി നോക്കി എങ്കിലും അവയും ഫലം കണ്ടില്ല.

അവസാന നാലു മത്സരങ്ങൾക്ക് ഇടയിലെ ബാഴ്സലോണയുടെ മൂന്നാം പരാജയമാണിത്. ബാഴ്സലോയുടെ പരാജയം റയലിന് ഉപകാരമാകും.അവർക്ക് ഇനി ഒരു പോയിന്റ് കൂടെ മതി ലാലിഗ കിരീടം സ്വന്തമാക്കാൻ. റയലിന് 78 പോയിന്റും ബാഴ്സലോണക്ക് 63 പോയിന്റുമാണ് ഉള്ളത്.