ലാലിഗ സീസൺ മികച്ച രീതിയിൽ തുടങ്ങിയ ബാഴ്സലോണക്ക് കാലിടറുന്നു. ലീഗിൽ ഇന്ന് അവരുടെ ആദ്യ പരാജയം ബാഴ്സലോണ നേരിട്ടു. ഇന്ന് ഗെറ്റഫെ ആണ് ബാഴ്സലോണയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു. റൊണാൾഡ് കോമാൻ വന്നതിനു ശേഷമുള്ള ബാഴ്സലോണയുടെ ആദ്യ പരാജയമാണിത്. വിജയമില്ലാത്ത തുടർച്ചയായ രണ്ടാം മത്സരവും. ഇന്ന് വളരെ മോശം പ്രകടനമാണ് രണ്ടാം പകുതിയിൽ ബാഴ്സലോണയിൽ നിന്ന് കാണാൻ കഴിഞ്ഞത്.
രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഗെറ്റഫെയുടെ ഗോൾ വന്നത്. 56ആം മിനുട്ടിൽ ജൈമി മാറ്റയാണ് പെനാൾട്ടി സ്പോട്ടിൽ നിന്ന് വല കുലുക്കിയത്. മെസ്സിക്കും ഗ്രീസ്മനും ഒന്നും ഇന്ന് തിളങ്ങാൻ ആയില്ല. നീണ്ട കാലത്തിനു ശേഷം ആദ്യ ഇലവനിൽ എത്തിയ ഡെംബലെയും നിരാശപ്പെടുത്തി. റയൽ മാഡ്രിഡ് പരാജയപ്പെട്ട ദിവസം മൂന്ന് പോയിന്റ് നേടി റയലിന് ഒപ്പം എത്താനുള്ള അവസരമാണ് ബാഴ്സലോണ ഇന്ന് നഷ്ടപ്പെടുത്തിയത്.
7 പോയിന്റ് ഉള്ള ബാഴ്സലോണ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്. ഗെറ്റഫെ 10 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തി.