റൊണാൾഡോ ഇല്ലാത്ത യുവന്റസിന് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് സീരി എ മത്സരത്തിൽ സമനില. കൊറോണ കാരണം ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് കളിക്കാതിരുന്നത്. ഇന്ന് ക്രോട്ടോണെയെ നേരിട്ട യുവന്റസ് ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതി 1-1 എന്ന സമനില നേടുകയായിരുന്നു. 12ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു ക്രോട്ടോണെ മുന്നിൽ എത്തിയത്. ന്വാങ്ക്വോ ആണ് ഗോൾ നേടിയത്.

21ആം മിനുട്ടിൽ മൊറാട്ടയിലൂടെ സമനില ഗോൾ നേടാൻ യുവന്റസിനായി. ഈ സീസണിൽ യുവന്റസിൽ എത്തിയ ചിയേസയുടെ അസിസ്റ്റിൽ നിന്നായിരുന്നു മൊറാട്ടയുടെ ഫിനിഷ്. അരങ്ങേറ്റത്തിൽ തന്നെ അസിസ്റ്റ് നേടിയ ചിയേസ പക്ഷെ രണ്ടാം പകുതിയിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. അറുപതാം മിനുട്ടിൽ ആയിരുന്നു ചിയേസ ചുവപ്പ് കണ്ടത്. അതിനു ശേഷം പത്ത് പേരുമായി കളിച്ച യുവന്റസിന് വിജയ ഗോൾ കണ്ടെത്തുക പ്രയാസമായിരുന്നു. ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 8 പോയിന്റുമായി നാലാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്.