ബാഴ്സലോണ ക്ലബ് വിടും എന്ന് വ്യക്തമാക്കി ഗോൾകീപ്പർ സിലെസൻ. ബാഴ്സലോണയുടെ രണ്ടാം ഗോൾ കീപ്പറായി ഏറെ കാലം ചിലവഴിച്ച സിലെസൻ ഇനിയും രണ്ടാമനാകാൻ താല്പര്യമില്ലാത്തതിനാൽ ആണ് ക്ലബ് വിടുന്നത്. താൻ ബാഴ്സലോണ വിടും എങ്കിലും യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഒന്നിൽ മാത്രമേ പോകു എന്ന് സിലെസൻ വ്യക്തമാക്കി.
ചൈനയിലേക്കോ മറ്റു ലീഗുകളിലേക്കോ പോകില്ല എന്നും സിലെസൺ വ്യക്തമാക്കി. ഹോളണ്ടിന്റെ ഗോൾ കീപ്പറായ സിലെസണ് വേണ്ടി ഇപ്പോൾ തന്നെ നിരവധി ക്ലബുകൾ രംഗത്തുണ്ട്. സ്പാനിഷ് ക്ലബായലൻസിയ സിലെസനെ സൈൻ ചെയ്യാൻ ശ്രമിച്ചു എങ്കിലും വൈരികൾക്ക് താരത്തെ നൽകാൻ താല്പര്യമില്ല എന്ന് ബാഴ്സലോണ അറിയിച്ചു. ബെൻഫികയും സിലെസണ് വേണ്ടി രംഗത്ത് ഉണ്ട്.
എന്നാൽ ബാഴ്സലോണ 60 മില്യണോളമാണ് സിലെസനു വേണ്ടി ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ ട്രാൻസഫ്ർ നടക്കുമോ എന്ന ആശങ്ക സിലെസൻ തന്നെ പങ്കുവെച്ചിട്ടുണ്ട്.