ഡിപായെ ഫ്രീ ഏജന്റാക്കി മാറ്റാൻ ബാഴ്സലോണ | Barcelona and Memphis Depay are in negotiations to reach an agreement on free agency

Newsroom

ബാഴ്സലോണ ഡിപായെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിനായി നല്ല ഓഫർ ഒന്നും വരാതായതോടെ ഡിപായെ ഫ്രീ ഏജന്റായി ക്ലബ് വിടാൻ അനുവദിക്കാൻ ആണ് ഇപ്പോൾ ബാഴ്സലോണ തീരുമാനിച്ചിരിക്കുന്നത്. ഡിപായ്ക്ക് 20 മില്യൺ യൂറോ നൽകി കരാർ അവസാനിപ്പിക്കാൻ ആണ് ബാഴ്സലോണ ശ്രമം. ഇത് താരം അംഗീകരിച്ചേക്കും.

നല്ല ഓഫറുകൾ തനിക്ക് ലഭിക്കുക ആണെങ്കിൽ ക്ലബ് വിടാൻ തയ്യാറാണ് എന്ന് ഡിപായ് ബാഴ്സലോണയോട് പറഞ്ഞിട്ടുണ്ട്. എന്നാൽ യൂറോപ്പിലെ വലിയ ക്ലബുകളിൽ ഒന്നാണ് എങ്കിൽ മാത്രമേ താരം ക്ലബ് വിടാൻ തയ്യാറാവുകയുള്ളൂ. ഇപ്പോൾ ഡിപായ്ക്ക് ആയി ഒരു ക്ലബും രംഗത്ത് വന്നിട്ടില്ല.

ഒളിമ്പിക് ലിയോണിൽ നിന്നും ബാഴ്സലോണയിലേക്ക് വലിയ പ്രതീക്ഷയോടെ എത്തിയ മെംഫിസ് ഡീപെയ് ആ പ്രതീക്ഷക്ക് ഒത്ത മികവ് അവിടെ കാണിച്ചില്ല. സ്ഥിരമായി അവസരങ്ങൾ കിട്ടാത്തതും ഡിപായ്ക്ക് പ്രശ്നമായി. സാവി ഡിപായിൽ തല്പരനല്ലാത്തതും താരത്തിന് തിരിച്ചടിയായി.

Story Highlights – Barcelona and Memphis Depay lawyers are in negotiations to reach an agreement on free agency.