ചാമ്പ്യൻസ് ലീഗിൽ നിന്ന് ബാഴ്സലോണ ഇന്ന് പുറത്തായേനെ. അവസാന 10 മിനുട്ടുകൾക്ക് ഇടയിൽ രണ്ടു തവണ ലെവൻഡോസ്കി രക്ഷകനായി എത്തിയത് കൊണ്ടാണ് ബാഴ്സലോണയുടെ പ്രതീക്ഷകൾ കണക്കിലെങ്കിലും ബാക്കി ആയത്. ഇന്ന് ഇന്റർ മിലാനെ ക്യാമ്പ്നുവിൽ വെച്ച് നേരിട്ട ബാഴ്സലോണ 3-3ന്റെ സമനില ആണ് വഴങ്ങിയത്.
ഇന്ന് 40ആം മിനുട്ടിൽ ഡെംബലയുടെ ഗോൾ ബാഴ്സക്ക് ലീഡ് നൽകി. റഫീന വലതു വിങ്ങിൽ നിന്ന് തുടങ്ങി വെച്ച ആക്രണ നീക്കം സെർജി റൊബേർടോയിൽ എത്തുകയും അവിടെ നിന്ന് നൽകിയ ക്രോസിൽ നിന്ന് ഡെംബലെ ഗോൾ നേടുകയുമായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബരേയയിലൂടെ ഇന്റർ മിലാൻ സമനില കണ്ടെത്തി. ബാഴ്സലോണ ഡിഫൻസിന്റെ സമ്പൂർണ്ണ പരാജയം ആയിരുന്നു ആ ഗോൾ. അനയാസം ഡിഫൻഡ് ചെയ്യാൻ ആകാമായിരുന്ന ഒരു ഹൈ ബോൾ ബാഴ്സലോണ താരങ്ങൾ ആരും ഡിഫൻഡ് ചെയ്തില്ല. അത് ബരെയയുടെ കാര്യങ്ങൾ എളുപ്പമാക്കി.
ഇതിനു ശേഷം 63ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിലൂടെ ഇന്റർ ലീഡ് എടുത്തു. സ്കോർ 2-1. ഇത്തവണ 82ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ സമനില ഗോൾ വന്നു. 2-2. ഇന്റർ വീണ്ടും ലീഡ് കണ്ടെത്തി. 89ആം ഗൊസൻസിലൂടെ ആയിരുന്നു മൂന്നാം ഗോൾ. ഈ ഗോൾ വിജയം നൽകി എന്ന് ഇന്റർ മിലാൻ കരുതി. പക്ഷെ ലെവൻഡോസ്കി ബാഴ്സലോണയുടെ രക്ഷകനായി വീണ്ടു. എത്തി. ഇഞ്ച്വറി ടൈമിലെ ഗോളിൽ ലെവൻഡോസ്കി ബാഴ്സലോണക്ക് സമനില നൽകി.
നാലു മത്സരങ്ങളിൽ നിന്ന് ആകെ 4 പോയിന്റുമായി ബാഴ്സലോണ ഗ്രൂപ്പ മൂന്നാം സ്ഥാനത്താണ്. ഇന്റർ 7 പോയിന്റുമായി രണ്ടാമതും ബയേൺ 12 പോയിന്റുമായി ഒന്നാമതും നിൽക്കുന്നു.