ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാഴ്സലോണക്ക് വിജയം. എവേ മത്സരത്തിൽ വിക്ടോറിയ പ്ലസനെ നേരിട്ട ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. മത്സര ഫലത്തിന് വലിയ പ്രാധാന്യം ഇല്ലാത്തതു കൊണ്ട് തന്നെ പല പ്രധാന താരങ്ങൾക്കും വിശ്രമം നൽകിയാണ് സാവി ഇന്ന് ടീമിനെ ഇറക്കിയത്.
ആറാം മിനുട്ടിൽ മാർകോ അലോൺസോയിലൂടെ ബാഴ്സലോണ ലീഡ് എടുത്തു. താരത്തിന്റെ ബാഴ്സലോണ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫെറാൻ ടോറസിലൂടെ ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി. ജോർദി ആൽബയുടെ അസിസ്റ്റിൽ നിന്നായിരുൻഉ ദ്ദ് ഗോൾ.
രണ്ടാം പകുതിയിൽ ബാഴ്സക്ക് വേണ്ടി ഫെറാൻ ടോറസ് ഒരു ഗോൾ കൂടെ സ്കോർ ചെയ്തു. ഒപ്പം പാബ്ലൊ ടൊറെയും ഒരു ഗോൾ നേടി. ഈ രണ്ട് ഗോളും ഒരുക്കിയത് റഫീഞ്ഞ ആയിരുന്നു. ഈ ജയത്തോടെ ബാഴ്സലോണ ഗ്രൂപ്പ് ഘട്ടം 7 പോയിന്റുമായി മൂന്നാമത് അവസാനിപ്പിച്ചു.