നാപോളിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് ലിവർപൂൾ

Newsroom

Picsart 22 11 02 06 30 54 040
Download the Fanport app now!
Appstore Badge
Google Play Badge 1

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ നാപോളിയെ ലിവർപൂൾ പരാജയപ്പെടുത്തി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് ആയിരുന്നു ലിവർപൂളിന്റെ വിജയം. നാപോളി ഈ സീസണിൽ വഴങ്ങുന്ന ആദ്യ പരാജയം മാത്രമാണിത്. സ്പലെറ്റിയുടെ ടീമിന്റെ 21 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് ഇതോടെ അവസാനമായി.

ഇന്ന് ലിവർപൂൾ രണ്ട് ഗോളുകളും സ്കോർ ചെയ്തത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു. 84ആം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് മൊ സലായാണ് ആദ്യ ഗോൾ നേടിയത്. വാൻ ഡൈകിന്റെ ഹെഡർ നാപോളി ഗോൾ കീപ്പർ സേവ് ചെയ്തു എങ്കിലും റീബൗണ്ടിലൂടെ സലാ പന്ത് വലയിൽ എത്തിച്ചു.

Picsart 22 11 02 06 31 13 010

ഈ ഗോളിന് സമാനമായ രീതിയിൽ ആണ് നൂനിയസിന്റെ രണ്ടാം ഗോളും. മറ്റൊരു കോർണറിൽ നിന്ന് നാപോളി കീപ്പറുടെ മറ്റൊരു സേവ് പക്ഷെ ഇത്തവണയും സെക്കൻഡ് ബോൾ ലക്ഷ്യത്തിൽ എത്തിക്കാൻ ലിവർപൂളിനായി.

ഈ വിജയത്തോടെ ലിവർപൂളിനും നാപോളിക്ക് ഒപ്പം 15 പോയിന്റ് ആയി എങ്കിലും ഹെഡ് ഡു ഹെഡ് മികവിൽ നാപോളി ഗ്രൂപ്പ് ചാമ്പ്യന്മാരായി.