ആറും ജയിച്ച് ബയേൺ! ഇന്ററിനെ വീണ്ടും തോൽപ്പിച്ചു

Picsart 22 11 02 06 58 14 927

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടം സമ്പൂർണ്ണ വിജയമാക്കി ബയേൺ മ്യൂണിച്ച്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ബയേൺ വിജയിച്ചു. മ്യൂണിച്ചിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേൺ തോൽപ്പിച്ചത്. നേരത്തെ മിലാനിൽ വെച്ചും ബയേൺ ഇന്ററിനെ തോൽപ്പിച്ചിരുന്നു.

ബയേൺ 064951

മത്സരത്തിന്റെ 32ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബെഞ്ചമിൻ പവാർഡ് നൽകിയ ഗോളാണ് ബയേണ് ലീഡ് നല്കിയത്. രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ചൗപ മോടിങിന്റെ ഒരു കിടിലൻ സ്ട്രൈക്ക് ബയേണിന്റെ വിജയവും ഉറപ്പിച്ചു.

ഈ വിജയത്തോടെ ബയേൺ 18 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. ഇന്റർ 10 പോയിന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു.