ലാലിഗ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു എങ്കിലും ഇന്ന് ബാഴ്സലോണയ്ക്ക് പിഴച്ചു. ഇന്ന് സെവിയ്യയെ അവരുടെ നാട്ടിൽ ചെന്ന് നേരിട്ട ബാഴ്സലോണ ഗോൾ രഹിത സമനിലയാണ് വഴങ്ങേണ്ടി വന്നത്. മെസ്സിയും സുവാരസും ഗ്രീസ്മനും ഒക്കെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു എങ്കിലും വിജയിക്കാനുള്ള വിധി ബാഴ്സലോണക്ക് ഉണ്ടായില്ല.
മത്സരത്തിൽ നിരവധി അവസരങ്ങൾ ബാഴ്സലോണ സൃഷ്ടിച്ചിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ലഭിച്ച സുവർണാവസരങ്ങൾ വരെ ബാഴ്സലോണ ലക്ഷ്യത്തിൽ എത്തിച്ചില്ല. ഈ സമനില ബാഴ്സലോണക്ക് വലിയ തിരിച്ചടിയാണ്. 30 മത്സരങ്ങളിൽ 65 പോയന്റുമായി ബാഴ്സലോണ തന്നെയാണ് ഒന്നാമത് ഉള്ളത്. എന്നാൽ റയൽ മാഡ്രിഡ് മറ്റന്നാൽ റയൽ സോസിഡാഡിനെതിരെ വിജയിച്ചാൽ റയലിനും 30 മത്സരങ്ങളിൽ നിന്ന് 65 പോയന്റാകും. ബാഴ്സലോണക്ക് എതിരെ ഈ സീസണിൽ ഹെഡ് ടു ഹെഡ് ഉള്ളത് കൊണ്ട് അത് റയലിനെ ഒന്നാമത് എത്തിക്കുകയും ചെയ്യും.