ബയേണ് എതിരെ ഏറ്റ പരാജയം മറക്കാൻ ഇറങ്ങിയ ബാഴ്സലോണക്ക് ലാലിഗയിൽ ഒരു ആവേശകരമായ വിജയം. 93ആം മിനുട്ടിൽ നേടിയ ഒരു ഗോളിൽ നിന്ന് ലെവൻഡോസ്കിയാണ് വിജയ ഗോൾ നേടിയത്. ഇന്ന് ലീഗിൽ എവേ മത്സരത്തിൽ വലൻസിയയെ നേരിട്ട ബാഴ്സലോണ 1-0 എന്ന സ്കോറിനാണ് ജയിച്ചത്.
നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഒരു നീക്കവും ഇന്ന് ആദ്യ 90 മിനുട്ടിൽ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ബാഴ്സലോണക്ക് ആയിരുന്നില്ല.
ഇന്ന് രണ്ടാം പകുതിയിൽ സാമുവൽ ലിനോയിലൂടെ വലൻസിയ ലീഡ് എടുത്തു എങ്കിലും വാർ പരിശോധനയിൽ ഹാൻഡ് ബോൾ ആയതിനാൽ ആ ഗോൾ നിഷേധിക്കപ്പെട്ടു. കളി സമനിലയിലേക്ക് പോവുക ആണെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വിജയ ഗോൾ ലെവൻഡോസ്കി നേടിയത്. റഫീഞ്ഞയുടെ പാസിൽ നിന്നായിരുന്നു ലെവയുടെ ഗോൾ.
ഇന്നത്തെ ജയത്തോടെ ബാഴ്സലോണ 31 പോയിന്റുമായി ലീഗിൽ റയലിനൊപ്പം നിൽക്കുന്നു. ഒന്നാമതുള്ള റയലിനെക്കാൾ ഒരു മത്സരം കൂടുതൽ ബാഴ്സലോണ കളിച്ചിട്ടുണ്ട്. വലൻസിയ 15 പോയിന്റുമായി പത്താം സ്ഥാനത്താണ്.