ഡിയോങ്ങിനോട് ക്ലബ് വിടാൻ ആവശ്യപ്പെട്ട് ബാഴ്സലോണ

20220715 000356

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ തയ്യാറല്ലാത്ത ഡിയോങ്ങിനോട് ക്ലബ് വിടാൻ ബാഴ്സലോണ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ താരത്തെ വിൽക്കാൻ കരാർ ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഡി യോങ്ങ് ക്ലബ് വിടാൻ ഇനി തയ്യാറായിട്ടില്ല. ഡിയോങ്ങിനെ വിറ്റാൽ മാത്രമെ ബാഴ്സലോണയിലെ പല പ്രശ്നങ്ങളും തീരുകയുള്ളൂ എന്നത് കൊണ്ട് ക്ലബ് താരത്തോടിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ ഓഫർ സ്വീകരിക്കാൻ പറഞ്ഞിരിക്കുകയാണ്.

ഡിയോങ് ക്ലബ് വിടുക ആണെങ്കിൽ കെസ്സി, ക്രിസ്റ്റൻസൺ, സെർജി റൊബേർടോ എന്നിവരെ അടുത്ത സീസൺ ലാലിഗയിലേക്ക് രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് ആകും. അതുകൊണ്ട് ഡിയോങ് പോകുന്നത് തന്നെയാണ് ബാഴ്സലോണയും താല്പര്യപ്പെടുന്നത്. ഡിയോങ് പോയാൽ ഫിനാൻഷ്യൽ ഫെയർ പ്ലേയിൽ 45 മില്യൺ യൂറോയോളം ബാഴ്സക്ക് ഇളവ് ലഭിക്കും.

ഡിയോങ്ങിനെ വാങ്ങാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 85 മില്യൺ യൂറോ ബാഴ്സലോണക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡിയോങ് പക്ഷെ ഇപ്പോഴും ബാഴ്സലോണയിൽ തുടരാൻ തന്നെ തീരുമാനിച്ചു നിൽക്കുകയാണ്