രണ്ടാം മത്സരത്തിലും വിജയം ഇല്ലാതെ ഇറ്റലിയും ഐസ്ലാന്റും

വനിതാ യൂറോ കപ്പിൽ രണ്ടാം മത്സരത്തിലും ഇറ്റലിക്കും ഐസ്ലന്റിനും വിജയമില്ല. ഇന്ന് ഗ്രൂപ്പ് ഡിയിൽ പരസ്പരം ഏറ്റുമുട്ടിയ ഐസ്ലന്റും ഇറ്റലിയും 1-1ന്റെ സമനിലയിൽ പിരിഞ്ഞു. ഇരുവരുടെയും നോക്കൗട്ട് റൗണ്ട് പ്രതീക്ഷയ്ക്ക് തിരിച്ചടിയാണിത്. ഇന്ന് മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഐസ്ലന്റ് ലീഡ് നേടിയിരുന്നു. Vilhjálmsdóttir ആയിരുന്നു ഗോൾ നേടിയത്. ഈ ഗോളിന് മറുപടി നൽകാൻ രണ്ടാം പകുതി വരെ ഇറ്റലി കാത്തു നിൽക്കേണ്ടി വന്നു.

62ആം മിനുട്ടിൽ ബെർഗമസ്ചി ആണ് ഇറ്റലിക്കായി സമനില ഗോൾ നേടിയത്. ഇറ്റലിക്ക് പക്ഷെ വിജയം സ്വന്തമക്കാൻ ആയില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് ആകെ ഒരു പോയിന്റ് മാത്രമുള്ള ഇറ്റലി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. 2 പോയിന്റുള്ള ഐസ്ലന്റ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.