കോമൺവെൽത്ത് ഗെയിംസിലെ വനിത ക്രിക്കറ്റിൽ ബാര്‍ബഡോസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യണം. ടോസ് നേടിയ ബാര്‍ബഡോസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിൽ താനിയ ഭാട്ടിയ യാസ്ട്രിക ഭാട്ടിയയ്ക്ക് പകരം ടീമിലെത്തുയാണ്.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്താണ് ടൂര്‍ണ്ണമെന്റിൽ തിരിച്ചുവരവ് നടത്തിയത്.