ബംഗ്ലാദേശ് വനിതകള്‍ പരിമിത ഓവര്‍ പരമ്പരയ്ക്കായി പാക്കിസ്ഥാനിലേക്ക്

Sports Correspondent

പാക്കിസ്ഥാനില്‍ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളിലും കളിയ്ക്കാനായി ബംഗ്ലാദേശ് വനിതകള്‍ ഒക്ടോബര്‍ അവസാനത്തോടെയെത്തും. കഴിഞ്ഞ് ദിവസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് പരമ്പരയെക്കുറിച്ചുള്ള സ്ഥിതീകരണം പുറത്ത് വിട്ടത്. ലാഹോറിലാണ് മത്സരങ്ങള്‍ നടക്കുക. ഇത് പാക്കിസ്ഥാനില്‍ നടക്കുന്ന ഈ വര്‍ഷത്തെ മൂന്നാമത്തെ അന്താരാഷ്ട്ര പരമ്പരയാവും. മുമ്പ് വിന്‍ഡീസ് വനിതകള്‍ ജനുവരിയില്‍ പാക്കിസ്ഥാനിലെത്തിയിരുന്നു. അടുത്ത മാസം ശ്രീലങ്കയുടെ പുരുഷ ടീം പരമ്പരയ്ക്കായി പാക്കിസ്ഥാനിലേക്ക് എത്തും.

കഴിഞ്ഞ തവണ ബംഗ്ലാദേശ് വനിതകള്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്തിയപ്പോള്‍ ആതിഥേയര്‍ ടി20-ഏകദിന പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു. വിന്‍ഡീസ് 2-1 എന്ന നിലയില്‍ ടി20 പരമ്പര കറാച്ചിയില്‍ വിജയിച്ചിരുന്നു.