എൻ എഫ് എൽ ക്വാർട്ടർബാക്ക് ടോം ബ്രാഡി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നുള്ള തന്റെ വിരമിക്കൽ പിൻവലിച്ചു. ഒരു മാസം മുമ്പ് ആയിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ച്ത്. ടമ്പാ ബേ ബക്കാനിയേഴ്സിനൊപ്പം തന്റെ 23-ാമത് എൻഎഫ്എൽ സീസണിൽ തിരിച്ചെത്തുമെന്ന് താരം ഇന്ന് പ്രഖ്യാപിച്ചു.
“എന്റെ സ്ഥാനം ഇപ്പോഴും മൈതാനത്താണെന്നും സ്റ്റാൻഡിലല്ലെന്നും കഴിഞ്ഞ രണ്ട് മാസമായി ഞാൻ മനസ്സിലാക്കി. ആ സമയം വരും. എന്നാൽ അത് ഇപ്പോഴല്ല,” ബ്രാഡി ഞായറാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ എഴുതി.
These past two months I’ve realized my place is still on the field and not in the stands. That time will come. But it’s not now. I love my teammates, and I love my supportive family. They make it all possible. I’m coming back for my 23rd season in Tampa. Unfinished business LFG pic.twitter.com/U0yhRKVKVm
— Tom Brady (@TomBrady) March 13, 2022
“ഞാൻ എന്റെ ടീമംഗങ്ങളെ സ്നേഹിക്കുന്നു, ഒപ്പം എന്റെ പിന്തുണയുള്ള കുടുംബത്തെയും ഞാൻ സ്നേഹിക്കുന്നു. ടാമ്പയിലെ എന്റെ 23-ാം സീസണിനായി ഞാൻ തിരികെ വരുനൻ,” ബ്രാഡി പറഞ്ഞു, തനിക്ക് പൂർത്തിയാകാത്ത ബിസിനസ്സ് ഗ്രൗണ്ടിൽ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റിൽ 45 വയസ്സ് തികയുന്ന ബ്രാഡി, തന്റെ ടീമിനെ പ്ലേഓഫിലേക്ക് നയിച്ചതിന് ശേഷമായിരുന്നു കഴിഞ്ഞ മാസം എൻഎഫ്‌എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അവിടെ അവർ സൂപ്പർ ബൗൾ ചാമ്പ്യനായ ലോസ് ഏഞ്ചൽസ് റാംസിനോട് പരാജയപ്പെട്ടു.