“ജഡേജ സമ്മർദ്ദം ഇല്ലാതെ കളിക്കുന്ന താരമാണ്” – കപിൽ ദേവ്

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് തനിക്ക് ജഡേജയെ ഏറെ ഇഷ്ടമാണ് എന്ന് പറഞ്ഞു. “പുതിയ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ രവീന്ദ്ര ജഡേജയുടെ കളി എനിക്ക് ഇഷ്ടമാണ്, കാരണം അദ്ദേഹം സമ്മർദ്ദമില്ലാതെ കളിക്കുന്നു.” കപിൽ പറഞ്ഞു.

“അവൻ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്‌ അതുകൊണ്ടാണ് അദ്ദേഹം ബൗളിംഗിലും ബാറ്റിംഗിലും മിടുക്ക് കാണിക്കുന്നത്‌ ഫീൽഡിങ്ങിലും അദ്ദേഹൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. സമ്മർദ്ദത്തിൽ ആണെങ്കിൽ ഇത് ഒന്നും ശരിയായി ചെയ്യാൻ കഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ക്രിക്കറ്റിൽ സമ്മർദ്ദ. എടുത്താൽ നിങ്ങളുടെ പ്രകടനം മോശമാകും.” കപിൽ പറഞ്ഞു.