സ്വിസ്സ് ഓപ്പൺ സ്വന്തമാക്കി പിവി സിന്ധു

സ്വിസ്സ് ഓപ്പൺ സ്വന്തമാക്കി പിവി സിന്ധു. ബാസെലിലെ സെന്റ് ജാകോബ്ഷലെ അറീനയിൽ നടന്ന ഫൈനലിൽ തായ്ലാന്റിന്റെ ബുസാനൻ ഒങ്ബാമ്രുങ്ഫാനിനെ 21-16,21-8 ന് 49 മിനുട്ടിൽ പരാജയപ്പെടുത്തിയാണ് കിരീടമുയർത്തിയത്. പിവി സിന്ധുവിന്റെ ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർ 300 ടൈറ്റിലാണിത്. ഈ വർഷം ജനുവരിയിൽ സയ്യിദ് മോദി ഇന്റർനാഷണലും പിവി സിന്ധു സ്വന്തമാക്കിയിരുന്നു.

Pvsindhu

മത്സരത്തിൽ ആദ്യം 3-0ന്റെ ലീഡ് സിന്ധു നേടിയെങ്കിലും തായ്ലന്റ് താരം ശക്താായ തിരിച്ച് വരവിലൂടെ 3-3ലേക്ക് എത്തിച്ചു. പിന്നീട് സ്കോർ ബോർഡ് 9-9ൽ എത്തുകയും ചെയ്തു. ആവേശോജ്ജ്വലമായ മത്സരത്തിൽ 16-15 വരെ ബുസാനൻ എത്തിയെങ്കിലും അവസാന ആറ് പോയന്റുകളിൽ അഞ്ചും നേടി സിന്ദു ഫസ്റ്റ് ഗെയിം പിവി സിന്ധു സ്വന്തമാക്കി. തുടക്കത്തിൽ തന്നെ ലീഡെടുത്ത സിന്ധു അനായാസമായി സെക്കന്റ് ഗെയിം 21-8ന് നേടി. ബുസാനനിനെതിരെ പിവി സിന്ദുവിന്റെ 16ആം ജയമാണിത്. 2019ലെ ഹോങ്ക്കോങ്ങ് ഓപ്പണിൽ മാത്രമാണ് പിവി സിന്ധു പരാജയമറിഞ്ഞിട്ടുള്ളത്.