ഇഷൻ കിഷനാട്ടം!! മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇഷാൻ കിഷന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ മുംബൈ ഇന്ത്യൻസ് ഡെൽഹി ക്യാപിറ്റൽസിന് എതിരെ 177 റൺസ് എടുത്തു. 5 വിക്കറ്റ് നഷ്ടത്തിൽ ആണ് മുംബൈ ഇന്ത്യൻസ് 177 റൺസ് എടുത്തത്‌. ടോസ് നേടിയ ഡെൽഹി മുംബൈയെ ബാറ്റിങിന് അയക്കുക ആയിരുന്നു. ക്യാപ്റ്റൻ രോഹിത ശർമ്മ 32 പന്തിൽ 41 റൺസ് എടുത്തു നല്ല തുടക്കം മുംബൈക്ക് നൽകി. 2 സിക്സും നാല് ഫോറും അടങ്ങുന്നത് ആയിരുന്നു രോഹിതിന്റെ ഇന്നിങ്സ്. രോഹിതിനെയും പിന്നാലെ വന്ന അന്മോൽ പ്രീതിനെയും (8) കുൽദീപ് പുറത്താക്കി.
20220327 170649
22 റൺസ് എടുത്ത തിലക് വർമയെ ഖലീൽ അഹമ്മദും പുറത്താക്കി. 3 റൺസ് മാത്രം എടുത്തു പൊള്ളാർഡും കുൽദീപിന് മുന്നിൽ വീണു. ഒരു വശത്ത് വിക്കറ്റ് വീഴുന്നുണ്ട് എങ്കിലും മറുവശത്ത് ഇഷൻ കിഷൻ മുംബൈ ഇന്ത്യൻസിന് വേണ്ടി നിലകൊണ്ടു. താരം ഗംഭീര ഇന്നിങ്സ് തന്നെ കാഴ്ചവെച്ചു. 48 പന്തിൽ 81 റൺസ് അടിച്ചു കൂട്ടി. 2 സിക്സും 11 ഫോറും താരത്തിന്റെ ഇന്നിങ്സിൽ അടങ്ങുന്നു. ടിം ഡേവിഡ്(12), ഡാനിയൽ സാംസ് (7*) എന്നിവർ അവസാനം സ്കോറിംഗിന് വേഗം കൂട്ടി.