ക്യാപ്റ്റൻ ആയുഷിന് ഗോൾ, കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെയും വീഴ്ത്തി

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് മറ്റൊരു വിജയം. അവർ ഇന്ന് രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരം ആരംഭിച്ച് പത്താം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തിരുന്നു‌. റിസേർവ്സിന്റെ ക്യാപ്റ്റൻ ആയുഷ് അധികാരിയുടെ ഒരു ലോങ് റേഞ്ചർ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്‌.

ഇന്ന് കളിയിൽ പൂർണ്ണ ആധിപത്യം കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. ആദ്യ പകുതിയുടെ അവസാനം അരിത്ര ദാസിന്റെ ഒരു ഷോട്ട് മുംബൈ സിറ്റി കീപ്പർ ബിഷാൽ ലിമ തടഞ്ഞു. രണ്ടാം പകുതിയിൽ അമൻ സയ്യദിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിൻ സുരേഷും തടഞ്ഞു.

ഇനി ഏപ്രിൽ 23ന് ചെന്നൈയിന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.