ഫോമിലേക്ക് തിരികെ വരാൻ കോഹ്ലിക്ക് വിശ്രമം നൽകണം എന്ന് രവി ശാസ്ത്രി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഫോമിലേക്ക് തിരിയെത്താൻ വിശ്രമം ആവശ്യമാണ് എന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ആർക്കെങ്കിലും ഇപ്പോൾ വിശ്രമം വേണമെങ്കിൽ അത് കോഹ്ലിക്ക് ആണ്. അത് എപ്പോൾ നൽകാൻ കഴിയുമോ അപ്പോൾ നൽകണം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പോ ശേഷമോ അത് നൽകണം. രവി ശാസ്ത്രി പറഞ്ഞു.

“കോഹ്ലിക്ക് 6-7 വർഷത്തെ ക്രിക്കറ്റ് ബാക്കിയുണ്ട്‌ . അതിനാൽ അദ്ദേഹത്തിന് ഒരു ഇടവേള ആവശ്യമാണ്, കോഹ്ലി മാത്രമല്ല. ലോക ക്രിക്കറ്റിൽ ഒന്നോ രണ്ടോ പേർ ഇതു പോലുള്ള സാഹചര്യത്തിലൂടെ കടന്നു പോകുന്നുണ്ട്. നിങ്ങൾ പ്രശ്നം തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടതുണ്ട്,” ശാസ്ത്രി