ഐപിഎല്‍ ആരംഭിയ്ക്കുവാന്‍ ഏതാനും ദിവസം മാത്രം അവശേഷിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അക്സര്‍ പട്ടേലിന് കോവിഡ് എന്ന് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരെ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി മികച്ച ഫോമിലാണ് ഈ ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍.
ഡല്‍ഹിയുടെ ആദ്യ മത്സരം ഏപ്രില്‍ 10ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മുംബൈയിലാണ് ആദ്യ മത്സരം. നേരത്തെ ശ്രേയസ്സ് അയ്യരെ ടീമിന് പരിക്ക് മൂലം നഷ്ടമായിരുന്നു. അക്സര്‍ ഇപ്പോള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഐസൊലേഷനിലാണെന്നാണ് ഡല്‍ഹി ക്യാമ്പില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീടുള്ള ടെസ്റ്റില്‍ രണ്ട് ദിവസം മുമ്പ് താരം നെഗറ്റീവായി മാറുകയായിരുന്നു.