ഗംഭീര ഫോം തുണച്ചു, ഇഹെനാചോയ്ക്ക് ലെസ്റ്ററിൽ പുതിയ കരാർ

20210403 150638

ലെസ്റ്റർ സ്ട്രൈക്കർ ഇഹെനാചോയ്ക്ക് ക്ലബിൽ പുതിയ കരാർ. മൂന്ന് വർഷത്തെ കരാറാണ് ഇഹെനാചോ ലെസ്റ്ററിൽ ഒപ്പുവെച്ചത്. 2017 മുതൽ ലെസ്റ്റർ സിറ്റിക്കായി കളിക്കുന്ന താരമാണ് ഇഹെനാചോ. ഈ സീസണിൽ ആണ് താരം ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്. അവസാന നാലു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ ഇഹെനാചോ നേടിയിട്ടുണ്ട്. ഈ സീസണിൽ 12 ഗോൾ ഇഹെനാചോ നേടിയിട്ടുണ്ട്.

ലെസ്റ്ററിനു വേണ്ടി 117 മത്സരങ്ങൾ കളിച്ച ഇഹെനാചോ 32 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിലൂടെ വളർന്നു വന്ന താരം സിറ്റിക്കായി 35 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ഫോമാണ് 24കാരനായ താരത്തിന് പുതിയ കരാർ കിട്ടാൻ സഹായകമായത്‌