വനിത ലോക ടി20യുടെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ നേരിട്ട തിരിച്ചടിയ്ക്ക് ബാറ്റിംഗിലൂടെ ശക്തമായ തിരിച്ചടി നല്കി ആതിഥേയരായ ഓസ്ട്രേലിയ. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 184 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ അലൈസ ഹീലിയും ബെത്ത് മൂണിയും നല്കിയ തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്.
പത്തോവറില്‍ 91 റണ്‍സ് നേടിയ കൂട്ടുകെട്ട് 115 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 30 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം ഹീലി തികച്ചത്. പതിനൊന്നാം ഓവറില്‍ ഉഗ്രരൂപം പൂണ്ട ഹീലി ശിഖ പാണ്ടേയെ തുടര്‍ച്ചയായി സിക്സുകള്‍ക്ക് പറത്തി. ഓവറില്‍ നിന്ന് മാത്രം 23 റണ്‍സാണ് പിറന്നത്.
തൊട്ടടുത്ത ഓവറില്‍ ഹീലിയെ രാധ യാദവ് മടക്കുമ്പോള്‍ 39 പന്തില്‍ നിന്ന് 75 റണ്‍സാണ് താരം നേടിയത്. 7 ഫോറും 5 സിക്സും അടങ്ങിയതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്. ഏറെ വൈകാതെ ബെത്ത് മൂണിയും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 41 പന്തില്‍ നിന്നാണ് മൂണിയുടെ ഫിഫ്റ്റി. 16 റണ്‍സ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗിനെ ദീപ്തി ശര്‍മ്മ പുറത്താക്കി. അതെ ഓവറില്‍ തന്നെ ആഷ്ലി ഗാര്‍ഡ്നറെ ദീപ്തി ശര്‍മ്മ മടക്കിയയ്ച്ചു.
ബെത്ത് മൂണി 54 പന്തല്‍ 78 റണ്‍സുമായി പുറത്താകാതെ നിന്നു.