സെവൻസ് റാങ്കിംഗിൽ ഫിഫാ മഞ്ചേരി ആദ്യമായി മുന്നിൽ

- Advertisement -

ഫാൻപോർട്ട് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗിലെ ഈ സീസണിലെ മൂന്നാം പട്ടിക പുറത്തു വന്നു. ഫെബ്രുവരി 29 വരെയുള്ള പ്രകടനങ്ങൾ കണക്കിലെടുത്താണ് റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്ന റോയൽ ട്രാവൽസിനെ ഒക്കെ മറികടന്ന് ഫിഫാ മഞ്ചേരി ആണ് ഇപ്പോൾ ഒന്നാമതായുള്ളത്. 55 മത്സരങ്ങളിൽ 112 പോയന്റുമായാണ് ഫിഫാ മഞ്ചേരി ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ ആദ്യമായാണ് ഫിഫാ മഞ്ചേരി ഒന്നാമത് എത്തുന്നത്.

ആറ് ഫൈനലുകൾ കളിച്ചു എങ്കിലും 2 കിരീടങ്ങൾ മാത്രമെ ഫിഫയ്ക്ക് ഇതുവരെ നേടാൻ ആയുള്ളൂ എന്നത് റാങ്കിംഗിൽ ഒന്നാമത് നിൽക്കുമ്പോഴും അവർക്ക് നിരാശ നൽകുന്നു. 110 പോയന്റുമായി റോയൽ ട്രാവൽസ് ഫിഫാ മഞ്ചേരിക്ക് തൊട്ടു പിറകിലുണ്ട്. 102 പോയന്റുമായി സബാൻ കോട്ടക്കൽ ആണ് മൂന്നാമത്. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവർ നാലു, അഞ്ചു സ്ഥാനങ്ങളിലും നിൽക്കുന്നു.

Advertisement