പത്തോവര്‍ ബാക്കി നില്‍ക്കെ 9 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 9 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയ. 9.4 ഓവറിലാണ് ഓസ്ട്രേലിയ 87 റണ്‍സ് നേടി വിജയം കരസ്ഥമാക്കിയത്. 18 പന്തില്‍ 30 റണ്‍സ് നേടിയ എറിന്‍ ബേണ്‍സും 28 റണ്‍സ് നേടിയ ബെത്ത് മൂണിയും പുറത്താകാതെ നിന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 21 റണ്‍സ് നേടിയ അലൈസ ഹീലിയുടെ വിക്കറ്റിന് ശേഷം 49 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

4.2 ഓവറില്‍ 38 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടി നില്‍ക്കവെയാണ് ഉദ്ദേശിക പ്രബോധിനി ഹീലിയെ പുറത്താക്കിയത്.