സ്‌മൃതി മന്ദനയുടെ വെടിക്കെട്ട് വിഫലം, വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യൻ വനിതകൾക്ക് തോൽവി

Photo: Twitter/@ICC
- Advertisement -

ത്രിരാഷ്ട്ര ടി20 ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യക്ക് തോൽവി. 11 റൺസിന് ഓസ്ട്രേലിയയാണ് ഇന്ത്യയെ തോൽപ്പിച്ചത്. അനായാസം ജയിക്കാവുന്ന മത്സരത്തിൽ തുടരെ തുടരെ വിക്കറ്റുകൾ വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ7 വിക്കറ്റ് കയ്യിലിരിക്കെ 35 പന്തിൽ 41 റൺസ് മാത്രം മതിയായിരുന്നു ഇന്ത്യക്ക് തുടരെ തുടരെ വിക്കറ്റുകൾ നഷ്ട്ടപെടുകയായിരുന്നു. ഇന്ത്യയുടെ അവസാന 7 വിക്കറ്റുകൾ 29 റൺസ് എടുക്കുന്നതിനിടെയാണ് വീണത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് എടുത്തത്. ഓസ്‌ട്രേലിയക്ക് വേണ്ടി പുറത്താവാതെ 54 പന്തിൽ നിന്ന് 71 റൺസ് എടുത്ത ബെത് ബൂണിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 26 റൺസ് വീതം എടുത്ത ഗാർഡനറും ലാന്നിങ്ങും 7 പന്തിൽ 18 റൺസ് എടുത്ത ഹെയ്ൻസും ഓസ്‌ട്രേലിയൻ സ്കോർ 155ൽ എത്തിച്ചു. ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്‌വാദും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തടുർന്ന് ബാറ്റ് ചെയ്ത ഇന്ത്യക്ക് സ്‌മൃതി മന്ദനായുടെ ബാറ്റിംഗ് മികവിൽ മികച്ച തുടക്കമാണ് ലഭിച്ചത്. 37 പന്തിൽ 66 റൺസ് എടുത്ത മന്ദനാ പുറത്തായതോടെ ഇന്ത്യൻ നിരയിൽ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടർന്ന് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 115 എന്ന നിലയിൽ നിന്ന് 144 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ ജീസസ് ജോനസ്സൻ ആണ് ഇന്ത്യയുടെ തകർച്ചക്ക് വഴി ഒരുക്കിയത്.

Advertisement