ഓസ്ട്രേലിയ 224ന് പുറത്ത്, ഇംഗ്ലണ്ടിന് ജയിക്കാൻ 224 റൺസ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആഷസ് 2ആം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് പ്രതീക്ഷയിൽ. അവർ രണ്ടാം ഇന്നിംഗ്സിൽ 27/0 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് ഇനി വിജയിക്കാൻ 224 റൺസ് കൂടിയാണ് വേണ്ടത്. ഓസ്ട്രേലിയ അവരുടെ രണ്ടാം ഇന്നിംഗിൽ 224 റൺസിന് ഓൾ ഔട്ട് ആയിരുന്നു. മഴ കാരണം മൂന്ന് സെഷനോളം മുടങ്ങിയ ദിവസത്തിൽ ഓസ്ട്രേലിയ ബാറ്റിംഗ് ആരംഭിച്ചത് മുതൽ വിക്കറ്റുകൾ വേഗത്തിൽ കൊഴിഞ്ഞു.

Picsart 23 07 09 00 08 16 943

ട്രാവിസ് ഹെഡ് മാത്രമാണ് ഇന്ന് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചു നിന്നത്. 77 റൺസ് എടുത്ത ഹെഡിന്റെ പ്രകടനം അവരെ 200 കഴിയാൻ സഹായിച്ചു. ഇംഗ്ലണ്ടിനായി വോക്സും ബ്രോഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മൊയീൻ അലിയും മാർക് വൂഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ഇംഗ്ലണ്ടിനായി ഇപ്പോൾ 9 റൺസുനായി ക്രാലിയും 18 റൺസുമായി ഡക്കറ്റുമാണ് ക്രീസിൽ ഉള്ളത്.