കോവിഡ് പോസിറ്റീവ് ആണെന്ന് ടെസ്റ്റ് ചെയ്തിട്ടും ഓസ്ട്രേലിയൻ താരം ഇന്ത്യക്ക് എതിരായ ഫൈനലിൽ കളിച്ചു

Newsroom

20220808 002037
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ തഹ്‌ലിയ മഗ്രാത്തിന് കൊവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും ഇന്ന് നടന്ന കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ കളിച്ചു. നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ട മഗ്രാതിനെ പരിശോധിച്ചപ്പോൾ അവർ കോവിഡ് പോസിറ്റീവ് ആയിരുന്നു. ആരോഗ്യ വിദഗ്ധർ, ടീം, മാച്ച് ഒഫീഷ്യൽസ് എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് താരത്ത്ർ ഫൈനലിൽ പങ്കെടുക്കാൻ അനുവദിച്ചത്.

ഇന്ന് ഇന്ത്യക്കെതിരായ ഫൈനലിൽ ബാറ്റിങിന് ഇറങ്ങിയ മഗ്രാത്ത് 4 പന്തിൽ 2 റൺസ് മാത്രമെ എടുത്തുള്ളൂ. ബൗൾ കൊണ്ടും ഇന്ന് തഹ്ലിയ മഗ്രതിന് തിളങ്ങാൻ ആയില്ല.

നാല് മത്സരങ്ങളിൽ നിന്ന് 126 റൺസ് നേടിയ മഗ്രാത്തായിരുന്നു ഓസ്‌ട്രേലിയയുടെ ഇതുവരെയുള്ള ടോപ് സ്‌കോറർ. എട്ട് വിക്കറ്റുകളും അവർ വീഴ്ത്തിയിരുന്നു.

Story Highlight: Aussie all-rounder Tahlia McGrath tests positive for Covid-19, but is in playing XI against India in CWG final.

L