ശ്രീലങ്കയെ പിടിച്ചുകെട്ടി ഓസ്ട്രേലിയ, 85 റണ്‍സ് വിജയ ലക്ഷ്യം

Sports Correspondent

ആദ്യ മത്സരത്തില്‍ ഒറ്റയാള്‍ പ്രകടനത്തിലൂടെ ടീമിന്റെ തോല്‍വിയുടെ ഭാരം കുറച്ച ചാമരി അട്ടപ്പട്ടു തിളങ്ങാനാകാതെ 16 റണ്‍സ് നേടി പുറത്തായപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ 84/8 എന്ന സ്കോര്‍ മാത്രം നേടി ശ്രീലങ്കന്‍ വനിതകള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ആദ്യ ഓവറില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് പിന്നീട് കരകയറാനായില്ല. 19 റണ്‍സ് നേടിയ ശശികല സിരിവര്‍ദ്ധനേ ടോപ് സ്കോറര്‍ ആയപ്പോള്‍ ചാമരി അട്ടപ്പട്ടു, അമ കാഞ്ചന എന്നിവര്‍ 16 റണ്‍സ് വീതം നേടി. കാഞ്ചന പുറത്താകാതെ നില്‍ക്കുകയായിരുന്നു.

എല്‍സെ പെറി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മറ്റു ഓസീസ് താരങ്ങളും ബൗളിംഗില്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ശ്രീലങ്കന്‍ നിരയില്‍ ആര്‍ക്കും തന്നെ 20നു മുകളിലുള്ള സ്കോര്‍ നേടാനായിരുന്നില്ല. നിക്കോള കാറെ 9 റണ്‍സ് മാത്രം തന്െ നാലോവറില്‍ വിട്ട് നല്‍കി ഒരു വിക്കറ്റ് നേടി. ജോര്‍ജ്ജിയ വെയര്‍ഹാം 8 റണ്‍സിന് 1 വിക്കറ്റ് തന്റെ മൂന്നോവറില്‍ നിന്ന് നേടി.