പരിശീലകൻ മാർട്ടിൻ ഷ്മിഡ് ഓഗ്സ്ബർഗിൽ നിന്നും പുറത്ത്

Jyotish

ബയേൺ മ്യൂണിക്കിനോടേറ്റ പരാജയത്തിന് പിന്നാലെ ഓഗ്സ്ബർഗ് പരിശീലകനെ പുറത്താക്കി. മാർട്ടിൻ ഷ്മിഡാണ് ഒഗ്സ്ബർഗിനോട് വിടപറഞ്ഞത്. 9 മത്സരങ്ങളിൽ ഏഴാം തോൽവിയാണ് ഒഗ്സ്ബർഗ് വഴങ്ങിയത്. ഇതേ തുടർന്നാണ് മാനേജ്മെന്റ് പുതിയ കോച്ചിനായി ശ്രമം തുടങ്ങിയത്. മുൻ വോൾഫ്സ്ബർഗ്, മെയിൻസ് പരിശീലകനാണ് മാർട്ടിൻ ഷ്മിഡ്.

മെയിൻസിന്റെ രണ്ടാം നിര ടീമിനെ പരിശീലിപ്പിച്ചു കൊണ്ടാണ് മാർട്ടിൻ ഷ്മിഡ് ബുണ്ടസ് ലീഗയിലേക്കുള്ള വഴി തുറന്നത്. ചരിത്രത്തിൽ ആദ്യമായി മെയിൻസിനെ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലേക്ക് എത്തിച്ചത് ഷ്മിഡ് ആണ്. 2015 – 16 സീസണിൽ ബുണ്ടസ് ലീഗയിൽ മെയിൻസിനെ ഏഴാം സ്ഥാനത്ത് എത്തിക്കാൻ ഷ്മിഡ്നെ കൊണ്ട് സാധിച്ചു