ഒബാമയങ് പോസിറ്റീവ്, ആദ്യ മത്സരത്തിൽ ഗാബോണൊപ്പം ഉണ്ടാകില്ല

Newsroom

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ തന്റെ രാജ്യത്തിന്റെ ആദ്യ മത്സരത്തിന് നാല് ദിവസം മുമ്പ് ഗാബോൺ ക്യാപ്റ്റൻ പിയറി-എമെറിക്ക് ഔബമെയാങ് കോവിഡ് -19 പോസിറ്റീവ് ആയി. കാമറൂണിലെ യൗണ്ടെ എയർപോർട്ടിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ആണ് ഔബമേയാങ്ങും നീസ് മിഡ്ഫീൽഡർ മരിയോ ലെമിനയും ഗാബോൺ കോച്ച് അനിസെറ്റ് യാലയും പോസിറ്റീവ് ആയത്. മൂവരും ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഗാബോൺ ഗ്രൂപ്പ് സിയിലെ അവരുടെ ആദ്യ മത്സരം തിങ്കളാഴ്ച കൊമോറോസിനെതിരെ ആണ്. ആ മത്സരവും ഘാനയ്‌ക്കെതിരെ ജനുവരി 14ന് നടക്കുന്ന രണ്ടാം മത്സരവും ഒബാമയങ്ങിന് നഷ്ടമാകാൻ സാധ്യത ഉണ്ട്.