വിയന്നയിൽ കിരീടം നിലനിർത്താൻ തീം, ആദ്യ മത്സരത്തിൽ ഉക്രൈൻ താരത്തെ മറികടന്നു

Wasim Akram

സ്വന്തം നാട്ടിലെ എ.ടി.പി 500 ഇൻഡോർ മാസ്റ്റേഴ്സിൽ കിരീടം നിലനിർത്താനുള്ള തന്റെ പ്രയാണം തുടങ്ങിയ തീമിനു നല്ല തുടക്കം. രണ്ടാം സീഡ് ആയ ഓസ്ട്രിയൻ താരം 529 റാങ്കുകാരൻ ആയ ഉക്രൈൻ താരം വിറ്റാലി സാച്കോയെ ആണ് ഒന്നാം റൗണ്ടിൽ മറികടന്നത്. മികച്ച പ്രകടനം പുറത്ത് എടുത്ത ഉക്രൈൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി വഴങ്ങിയെങ്കിലും പ്രകടനം കൊണ്ട് തീമിനു ചെറിയ വെല്ലുവിളി ആയി.

മത്സരത്തിൽ 4 തവണയാണ് തീം ബ്രൈക്ക് വഴങ്ങിയത് എന്നാൽ എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്യാൻ തീമിനു ആയി. 6-4, 7-5 എന്ന സ്കോറിന് ആയിരുന്നു രണ്ടാം സീഡിന്റെ ജയം. അവസാന പതിനാറിൽ ഗാരിൻ, വാവറിങ്ക മത്സരവിജയിയെ ആവും തീം നേരിടുക. അതേസമയം സെർബിയൻ താരം തുസാൻ ലാജോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന ഇറ്റാലിയൻ താരം ലോറൻസോ സൊനെഗോയും അവസാന പതിനാറിലേക്ക് മുന്നേറി.