അനായസ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

20201028 031819

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു അനായാസ വിജയം. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഫ്രഞ്ച് ക്ലബായ മാഴ്സയെ നേരിട്ട പെപ് ഗ്വാർഡിയോളയുടെ ടീം എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. ഗംഭീര ഫുട്ബോൾ കാഴ്ചവെച്ച മാഞ്ചസ്റ്റർ സിറ്റി മാഴ്സയുടെ മേൽ സമ്പൂർണ്ണ ആധിപത്യം നേടിക്കൊണ്ട് തന്നെയാണ് വിജയം നേടിയത്.

ആദ്യ പകുതിയിൽ ഫെരാൻ ടോറസിലൂടെ 18ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. ഡിബ്രുയിൻ ആണ് ആ ഗോൾ ഒരുക്കിയത്. രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ഗുണ്ടോഗൻ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. 81ആം മിനുട്ടിൽ സ്റ്റെർലിങിന്റെ വക ആയിരുന്നു സിറ്റിയുടെ മൂന്നാം ഗോൾ. ആ ഗോളും ഒരുക്കിയത് ഡി ബ്രുയിൻ തന്നെ ആയിരുന്നു. ഈ വിജയത്തോടെ ആറു പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.

Previous articleവിയന്നയിൽ കിരീടം നിലനിർത്താൻ തീം, ആദ്യ മത്സരത്തിൽ ഉക്രൈൻ താരത്തെ മറികടന്നു
Next articleഅഞ്ച് മിനുട്ടിൽ രണ്ട് ഗോൾ, അവസാനം തിരിച്ചടിച്ച് റയൽ രക്ഷപ്പെട്ടു!!