ഈ സീസണിൽ ഒരു മാസ്റ്റേഴ്സ് കിരീടങ്ങളും ഇല്ല എന്ന പോരായ്മ നികത്തി നൊവാക് ജ്യോക്കോവിച്ച്. സീസണിലെ അവസാന മാസ്റ്റേഴ്സിൽ പാരീസിൽ കിരീടം ഉയർത്തിയ ജ്യോക്കോവിച്ച് സീസണിലെ അഞ്ചാം കിരീടം കൂടിയാണ് ഇന്ന് ഉയർത്തിയത്. ജയത്തോടെ 37 മാസ്റ്റേഴ്സ് കിരീട നേട്ടങ്ങളോടെ റാഫേൽ നദാലിനെ മറികടക്കാനും ജ്യോക്കോവിച്ചിനു ആയി. ലോക ഒന്നും രണ്ടും താരങ്ങൾ തമ്മിലുള്ള മത്സരം മികച്ച പോരാട്ടം തന്നെയായിരുന്നു. മത്സരത്തിൽ ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ മെദ്വദേവിനു മികച്ച തുടക്കം ആണ് ലഭിച്ചത്. എന്നാൽ തൊട്ടടുത്ത സർവീസിൽ തന്നെ ജ്യോക്കോവിച്ച് ബ്രൈക്ക് തിരിച്ചു പിടിച്ചു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ മെദ്വദേവ് ആദ്യ സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം കണ്ടത്തി.
എന്നാൽ രണ്ടാം സെറ്റ് മുതൽ മത്സരത്തിൽ ആധിപത്യം പിടിക്കുന്ന ജ്യോക്കോവിച്ചിനെ ആണ് പിന്നീട് കാണാൻ ആയത്. നിർണായക ബ്രൈക്ക് പോയിന്റുകൾ കണ്ടത്തിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-3 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നേടി. മൂന്നാം സെറ്റിലും ജ്യോക്കോവിച്ചിനെ ബുദ്ധിമുട്ടിക്കാൻ മെദ്വദേവിനു ആവുന്നുണ്ട് എങ്കിലും ജ്യോക്കോവിച്ചിന്റെ മികവിന് മുന്നിൽ റഷ്യൻ താരം മൂന്നാം സെറ്റിലും 6-3 നു അടിയറവ് പറഞ്ഞു. ലഭിച്ച 6 ബ്രൈക്ക് പോയിന്റ് അവസരങ്ങളിൽ 5 എണ്ണവും സ്വന്തമാക്കാൻ ആയത് ജ്യോക്കോവിച്ചിനു വലിയ നേട്ടമായി. 37 മത്തെ കരിയർ മാസ്റ്റേഴ്സ് കിരീടവുമായി ടൂറിനിൽ എ.ടി.പി ഫൈനൽസ് കിരീടം കൂടിയാവും ജ്യോക്കോവിച്ച് സീസണിൽ ഇനി ലക്ഷ്യം വക്കുക. അടുത്ത സീസണിൽ ജ്യോക്കോവിച്ച്, മെദ്വദേവ് പോരാട്ടം തന്നെയാവും വരാനിരിക്കുന്നത് എന്ന സൂചനയാണ് ഈ മത്സരങ്ങൾ നൽകുന്നത്.
Download the Fanport app now!