കരിയറിലെ ആദ്യ എ.ടി.പി കിരീടം നേടി ഫെലിക്‌സ്, റോട്ടർഡാം ഓപ്പണിൽ സിറ്റിപാസിനെ വീഴ്ത്തി കിരീടം

Wasim Akram

കരിയറിൽ ആദ്യമായി എ.ടി.പി കിരീടം നേടി കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെ. എ.ടി.പി 500 മാസ്റ്റേഴ്സ് ആയ റോട്ടർഡാം ഓപ്പണിൽ സ്റ്റെഫനാസ് സിറ്റിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് താരം തോൽപ്പിച്ചത്. തന്റെ ഒമ്പതാം എ.ടി.പി ഫൈനലിൽ ആദ്യമായി സെറ്റ് നേടിയ ഫെലിക്‌സ് ആദ്യ കിരീടവും സ്വന്തമാക്കി. 3 തവണ സിറ്റിപാസിനെ ബ്രൈക്ക് ചെയ്തു ഫെലിക്‌സ്.

6-4, 6-2 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തീർത്തും ആധികാരികമായാണ് ഫെലിക്‌സ് ജയം നേടിയത്. എട്ടു കിരീട പരാജയങ്ങൾക്ക് ശേഷമുള്ള ജയം വലിയ ആത്മവിശ്വാസം താരത്തിന് നൽകും. അതേസമയം എ.ടി.പി ഫൈനൽസും, എ.ടി.പി 1000 മാസ്റ്റേഴ്സ് കിരീടവും മുമ്പ് നേടിയ സിറ്റിപാസ് കളിച്ച 8 എ.ടി.പി 500 മാസ്റ്റേഴ്സിലും പരാജയം വഴങ്ങിയത് അത്ഭുതകരമായ വസ്‌തുത കൂടിയാണ്.