ലാലിഗയിൽ ഒരു മത്സരത്തിൽ കൂടെ അത്ലറ്റിക്കോ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ മാഡ്രിഡ് ഡാർബിയിൽ ഗെറ്റഫെയെ നേരിട്ട അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ രഹിത സമനിലയിൽ ആണ് കളി അവസാനിപ്പിച്ചത്. ഇന്നലെ റയൽ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തിയതിനാൽ ഇന്നലെ വിജയിച്ചിരുന്നു എങ്കിൽ അത്ലറ്റിക്കോയ്ക്ക് നിലവിലെ ചാമ്പ്യന്മാരുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കാമായിരുന്നു.
ഗെറ്റഫയ്ക്ക് എതിരെ സിമിയോണി തുടർച്ചയായി 19 ക്ലീൻ ഷീറ്റുകൾ ഇന്നലത്തെ മത്സരത്തോടെ സ്വന്തമാക്കി. ഇന്നലെ അവസാന 20 മിനുട്ടുകളോളം പത്തു പേരുമായി കളിച്ചാണ് ഗെറ്റഫെ അത്ലറ്റിക്കോ മാഡ്രിഡിനെ തളച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ സമനില ബാഴ്സലോണക്ക് പ്രതീക്ഷ നൽകും. നാളെ ഹുയെസ്കയ്ക്ക് എതിരെ വിജയിക്കുക ആണെങ്കിൽ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം 4 പോയിന്റായി കുറയും.
26 മത്സരങ്ങളിൽ 63 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. രണ്ടമാതുള്ള ബാഴ്സയെക്കാൾ 7 പോയിന്റ് ലീഡ് ഉണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്. പക്ഷെ ബാഴ്സലോണ ഒരു മത്സരം കുറവാണ് കളിച്ചത്.