മാഞ്ചസ്റ്റർ സിറ്റി കിരീടത്തോടെ അടുക്കുന്നു

20210314 105040

പെപ് ഗ്വാർഡിയോളയുടെ ടീം പ്രീമിയർ ലീഗ് കിരീടത്തോടെ അടുക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഒരു വൻ വിജയവുമാണ് മാഞ്ചസ്റ്റർ സിറ്റി ലീഗ് കിരീടം കയ്യെത്തും ദൂരത്തിൽ എത്തിച്ചു. ഫുൾഹാമിനെ എവേ സ്റ്റേഡിയത്തിൽ വെച്ച് നേരിട്ട സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയിച്ചത്. അഗ്വേറോ നീണ്ട കാലത്തിനു ശേഷം ഗോളടിക്കുന്നതും ഇന്നലെ കാണാൻ ആയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 47ആം മിനുട്ടിൽ ഡിഫൻഡർ സ്റ്റോൺസിന്റെ ഗോളാണ് സിറ്റിക്ക് ലീഡ് നൽകിയത്. 56ആം മിനുട്ടിൽ ജീസുസുന്റെ ഗോൾ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. 60ആം മിനുട്ടിൽ ഒരു പെബാൾട്ടിയിൽ നിന്നായിരുന്നു അഗ്വേറോയുടെ ഗോൾ. ഈ വിജയം സിറ്റിക്ക് ഒന്നാം സ്ഥാനത്തുള്ള ലീഡ് 17 പോയിന്റിൽ എത്തിച്ചു. 71 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. 54 പോയിന്റുള്ള യുണൈറ്റഡ് ആണ് രണ്ടാം സ്ഥാനത്ത്. സിറ്റി രണ്ടു മത്സരം അധികം കളിച്ചിട്ടുണ്ട്. എങ്കിലും ഇനി ബാക്കിയുള്ള 8 മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് നേടിയാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം‌

Previous articleഅത്ലറ്റിക്കോ മാഡ്രിഡിന് സമനില, ബാഴ്സലോണക്ക് പ്രതീക്ഷ
Next articleറെക്കോർഡുകൾ പഴങ്കഥയാക്കി റോബർട്ട് ലെവൻഡോസ്കി