അത്ലറ്റിക്കോ മാഡ്രിഡ് വിടുന്നു, ഔദ്യോഗിക പ്രഖ്യാപനവുമായി ഗോഡിൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റനും ഇതിഹാസവുമായ സെന്റർ ബാക്ക് ഡിയേഗോ ഗോഡിൻ താൻ അത്ലറ്റിക്കോ മാഡ്രിഡ് വിടുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചു. ഇന്ന് മാഡ്രിഡിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് താൻ ഈ വർഷം തന്റെ കരാർ തീരുന്നതോടെ ക്ലബ് വിടും എന്ന് അറിയിച്ചത്. താരം അടുത്ത സീസൺ മുതൽ ഇന്റർ മിലാനിൽ കളിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

33കാരനായ ഗോഡിൻ 2010 മുതൽ അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്നുണ്ട്. 300ൽ അധികം മത്സരങ്ങൾ അത്ലറ്റിക്കോ ജേഴ്സിയിൽ കളിച്ച ഗോഡിൻ സിമിയോണിയുടെ കീഴിൽ ലോകത്തെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒന്നായി തന്നെ മാറിയിരുന്നു. കഴിഞ്ഞ സീസണിൽ മുതൽ അത്ലറ്റിക്കോയുടെ ക്യാപ്റ്റൻ ആം ബാൻഡും സിമിയോണി ആണ് ധരിക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കിരീടം, രണ്ട് യൂറോപ്പ ലീഗ് കിരീടം ഒരു കോപ ഡെൽ റേ എന്നിവയും ഗോഡിൻ നേടിയിട്ടുണ്ട്. ഒപ്പം രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡ് എത്തിയപ്പോഴും ഗോഡിൻ ടീമിലെ പ്രധാന താരമായി ഉണ്ടായിരുന്നു. ഇന്റർ മിലാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരമായാകും ഗോഡിൻ ഇറ്റലിയിൽ എത്തുക.