യൂറോപ്പ ലീഗിൽ പോലും എത്താൻ ആകാതെ അത്ലറ്റിക്കോ മാഡ്രിഡ്, പോർട്ടോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Picsart 22 11 02 01 11 33 518

യുവേഫ ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ട് റൗണ്ട് യോഗ്യത നേടാം ആകാത്ത അത്ലറ്റിക്കോ മാഡ്രിഡിന് യൂറോപ്പ ലീഗിലും കളിക്കാൻ ആകില്ല. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനക്കാർ ആയിരിക്കുകയാണ് അത്ലറ്റിക്കോ. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർട്ടോയോട് പരാജയപ്പെട്ടതോടെയാണ് അത്ലറ്റിക്കോ ഗ്രൂപ്പിൽ ഏറ്റവും അവസാനമായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച പോർട്ടോ ഗ്രൂപ്പ് ചാമ്പ്യന്മാരും ആയി.

അത്ലറ്റിക്കോ 22 11 02 01 11 50 040

ഇന്ന് ആദ്യ 24 മിനുട്ടുകളിൽ തന്നെ പോർട്ടോ രണ്ടു ഗോളുകൾ നേടിയിരുന്നു. അഞ്ചാം മിനുട്ടിൽ മെഹ്ദി തരെമിയുടെ ഒരു ടാപ്പിൻ ആണ് പോർട്ടോക്ക് ലീഡ് നൽകിയത്. വലതു വിങ്ങിലൂടെ വന്ന അറ്റാക്ക് എവാനിൽസന്റെ പാസിലൂടെ തരെമിയിൽ എത്തുക ആയിരുന്നു.24ആം മിനുട്ടിൽ ഉസ്റ്റാകിയോയുടെ ഗോൾ ആണ് വിജയം ഉറപ്പിച്ചത്. ഇടതു വിങ്ങിലൂടെ ആയിരുന്നു ഈ അറ്റാക്ക് വന്നത്.

അത്ലറ്റിക്കോയ്ക്ക് നല്ല അവസരങ്ങൾ പോലും ഇന്ന് സൃഷ്ടിക്കാൻ ആയില്ല. അവസാനം ഒരു കോർണറിൽ നിന്ന് സെൽഫ് ഗോളിലൂടെ അത്ലറ്റിക്കോ ഒരു ഗോൾ നേടി എങ്കിലും പരാജയം ഒഴിവായില്ല. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ അഞ്ച് പോയിന്റുമായി അവസാന സ്ഥാനത്ത് ആണ് അത്ലറ്റിക്കോ ഉള്ളത്. 12 പോയിന്റുമായി പോർട്ടോ ഒന്നാമത് ആയി. ഈ ഗ്രൂപ്പിൽ ക്ലബ് ബ്രൂഷെ 11 പോയിന്റുമായി രണ്ടാമതും ലെവർകൂസൻ 5 പോയിന്റുമായി മൂന്നാമതും ഫിനിഷ് ചെയ്തു.