മഴ ഭീഷണിയിൽ ഇന്ത്യ ബംഗ്ലാദേശ് മത്സരവും

നാളെ അഡ്ലെയ്ഡിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനു മഴയുടെ ഭീഷണി. 60% ആണ് നാളെ മഴ പെയ്യാനുള്ള സാധ്യത. ശക്തമായ കാറ്റും കാലാവസ്ഥ പ്രവചനത്തിൽ ഉണ്ട്. നാളെ മഴ പെയ്താൽ ഇന്ത്യക്ക് അത് തിരിച്ചടിയാകും. നാളെ മഴ പെയ്യാതിരിക്കുകയും ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയുടെ സെമി യോഗ്യത ഏതാണ്ട് ഉറപ്പാകും.

20221101 234640

ഇപ്പോൾ ഒന്നാം ഗ്രൂപ്പിൽ ഇന്ത്യയും ബംഗ്ലാദേശും നാലു പോയിന്റിൽ നിൽക്കുകയാണ്. നല്ല റൺ റേറ്റ് ഉള്ളത് കൊണ്ട് ഇന്ത്യ രണ്ടാം സ്ഥാനത്തും ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യക്ക് ബംഗ്ലാദേശിനെയും സിംബാബ്‌വെയെയും തോൽപ്പിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്ക 5 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു. ഇന്ത്യ അവസാന രണ്ട് മത്സരവും നടക്കാൻ ആകും അഗ്രഹിക്കുക. നാളെ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം.