കൗട്ടീനോ ആസ്റ്റൺ വില്ലയിൽ സ്ഥിര കരാർ ഒപ്പുവെച്ചു

ആസ്റ്റൺ വില്ലയുടെ കൗട്ടീനോയെ ക്ലബിൽ നിലനിർത്താൻ ഉള്ള ശ്രമങ്ങൾ വിജയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. താരത്തെ ലോണിൽ ക്ലബിൽ എത്തിച്ച ആസ്റ്റൺ വില്ല ഇപ്പോൾ 20 മില്യൺ നൽകിയാണ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കുന്നത്. 2026വരെയുള്ള കരാർ കൗട്ടീനോ ഒപ്പുവെച്ചു. താരത്തെ ഭാവിയിൽ ആസ്റ്റൺ വില്ല വിൽക്കുമ്പോൾ 50% തുക ബാഴ്സലോണക്ക് ലഭിക്കും.20220512 235439

കൗട്ടീനോയും ആസ്റ്റൺ വില്ലയും തമ്മിൽ വേതനവും കരാറും നേരത്തെ തന്നെ ധാരണയിൽ ആയിരുന്നു. മുമ്പ് ലിവർപൂളിൽ കൗട്ടീനോക്ക് ഒരുമിച്ച് കളിച്ച ജെറാഡാണ് ആസ്റ്റൺ വില്ലയിലേക്ക് കൗട്ടീനോ എത്താൻ കാരണമായത്. വില്ലയിൽ എത്തിയ ശേഷം ഫോമിലേക്ക് ഉയരാനും ഗംഭീര പ്രകടനം നടത്താനും കൗട്ടീനോക്ക് ആയിരുന്നു. വില്ല പരിശീലകൻ ജെറാഡിന്റെ സാന്നിദ്ധ്യം തന്നെയാണ് കൗട്ടീനോ ക്ലബിൽ സ്ഥിര കരാർ ഒപ്പുവെക്കാനും കാരണം.