ലെവൻഡോസ്കി ബയേൺ വിടാൻ സാധ്യത, മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്ത് ബാഴ്സലോണ

Img 20220512 235309

പോളണ്ട് സ്ട്രൈക്കർ ആയ ലെവൻഡോസ്കി ബയേൺ വിടാൻ സാധ്യത. ബയേൺ മ്യൂണിക്കിൽ പുതിയ കരാർ ഒപ്പുവെക്കില്ല എന്നാണ് ലെവൻഡോസ്കിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ലെവൻഡോസ്കിക്ക് ഒരു വർഷത്തെ കരാർ കൂടിയാണ് ബയേണിൽ ഉള്ളത്. താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി ബയേണെ അറിയിച്ചിട്ടുണ്ട്. ഈ സീസൺ അവസാനം ലെവൻഡോസ്കിയെ വിറ്റില്ല എങ്കിൽ ബയേണ് താരത്തെ ഫ്രീ ഏജന്റായി അടുത്ത സീസണിൽ നഷ്ടമാകും.

ബാഴ്സലോണയും പി എസ് ജിയും ആണ് ലെവൻഡോസ്കിക്കായി രംഗത്തുള്ള ക്ലബുകൾ. ഇതിൽ ബാഴ്സലോണ ആകും ലെവൻഡോസ്കിയുടെ ലക്ഷ്യം. ബാഴ്സലോണ ലെവൻഡോസ്കിക്ക് മൂന്ന് സീസണിലേക്കുള്ള കരാർ വാഗ്ദാനം ചെയ്യാൻ തയ്യാറാണ് എന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. 33കാരനായ താരം അവസാന 8 വർഷമായി ബയേണിൽ ആണ് കളിക്കുന്നത്.