പ്രാദേശിക ക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടടി കളിയ്ക്കുന്ന ശര്‍ദ്ധുല്‍ താക്കൂറിനെ അടുത്തറിയാവുന്ന താരമാണ് രോഹിത് ശര്‍മ്മ. അതിനാല്‍ തന്നെ അവസാന പന്തില്‍ ലസിത് മലിംഗയോട് താന്‍ താരത്തിനെതിരെ സ്ലോവര്‍ ബോള്‍ എറിയുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. വിജയിക്കുവാന്‍ രണ്ട് റണ്‍സുള്ളപ്പോള്‍ സ്ലോ ഓഫ് കട്ടര്‍ എറിഞ്ഞ മലിംഗയെ ഓണ്‍ സൈഡിലേക്ക് ഫ്ലിക്ക് ചെയ്യുവാനുള്ള താക്കൂറിന്റെ ശ്രമം പരാജയപ്പെട്ടപ്പോള്‍ താരം വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു.
ബാറ്റ്സ്മാനെ പുറത്താക്കുക എന്നതായിരുന്നു ലക്ഷ്യം, ശര്‍ദ്ധുല്‍ താക്കൂറിനെ തനിക്ക് നന്നായി അറിയാം, താരം എവിടെ അടിയ്ക്കാന്‍ ശ്രമിയ്ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ സംയുക്തമായി സ്ലോവ്ര ബോള്‍ എറിയാമെന്ന് തീരുമാനിക്കുകയായിരുന്നു. താക്കൂര്‍ വലിയ ഷോട്ടിനു ശ്രമിയ്ക്കുമെന്നും സ്ലോവര്‍ ബോള്‍ ആയതിനാല്‍ പന്ത് ആകാശത്തുയര്‍ന്ന് ക്യാച്ച് ആകുവാനുള്ള സാധ്യത കണക്കിലെടുത്താണ് ആ തീരുമാനം കൈക്കൊണ്ടത്. ഇങ്ങനെയാണെങ്കിലും അത് സിക്സര്‍ പോകുവാനുള്ള സാധ്യതയുമുണ്ടായിരുന്നവെന്നത് സത്യമാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ വ്യക്തമാക്കി.