ഇന്തോനേഷ്യയിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലാണ് ആദ്യമായി കുറാഷ് മത്സരയിനമാക്കുന്നത്. മധ്യേഷ്യയിലെ ഏറ്റവും പ്രശസ്തമായ റെസലിങ് ഇനമാണ് കുറാഷ്. 2,500-3,000 വർഷങ്ങൾ മുൻപ് ഉരുത്തിരിഞ്ഞ ഗുസ്തിയുടെ വകഭേദമാണ് കുറാഷ്. പതിനാലാം നൂറ്റാണ്ടിൽ സൈനികരെ പരിശീലിപ്പിച്ചിരുന്ന ആയോധന കലയാണ് കുറാഷ്. പേർഷ്യൻ ചക്രവർത്തി തിമൂറിന്റെ കാലത്തിൽ പേർഷ്യൻ സാമ്രാജ്യം ഏഷ്യയിലേക്ക് വ്യാപിക്കുന്നതൊനൊപ്പം കുറഷും വ്യാപിച്ചു. 1999, മുതൽ കുറാഷിൽ ലോക ചാമ്പ്യൻഷിപ്പ് നടന്നു വരുന്നുണ്ട്.
ഇന്ത്യക്ക് ലഭിച്ച രണ്ടു മെഡലുകളാണ് കുറാഷ് എന്ന ആയോധന കലയെ ഇന്ത്യൻ സ്പോർട്സ് ആരാധകർക്കിടയിലേക്കെത്തിച്ചത്. എതിരാളിയുടെ അരയിലുള്ള ബെൽറ്റ് പിടിച്ച് മലർത്തിയടിച്ചിട്ടാണ് മത്സരത്തിൽ ജയിക്കുക. കുറാഷ് മത്സരം ആരംഭിക്കുക ഇരു താരങ്ങളും താസിം എന്ന പൊസിഷനിൽ ഉള്ളപ്പോളാണ് മത്സരം ആരംഭിക്കുക. മൂന്നു തരത്തിലാണ് കുറാഷിൽ പോയന്റ് നേടാൻ സാധിക്കുക. ഹലാൽ, യാംബോഷ്, ചാല.
2017 ലെ ഏഷ്യൻ ഇൻഡോർ ആൻഡ് മാർഷ്യൽ ആർട്ട്സ് ഗെയിംസിൽ കുറാഷ് ഉണ്ടായിരുന്നു. പതിനഞ്ച് മത്സരയിനമാണ് കുറാഷിൽ അന്നുണ്ടായിരുന്നത്. പുരുഷ വിഭാഗത്തിൽ ഏഴു മത്സരയിനങ്ങളും വനിതാ വിഭാഗത്തിൽ എട്ട് മത്സരയിനവും ഉണ്ടായിരുന്നു. ഒൻപത് സ്വർണവുമായി ഉസ്‌ബെസ്കിസ്ഥനായിരുന്നു മെഡൽ വേട്ടയിൽ മുന്നിൽ. ഒരു വെള്ളിയും രണ്ടു വെങ്കലവും ഇന്ത്യക്കും ലഭിച്ചിരുന്നു. ഏഷ്യൻ ഗെയിംസിൽ കുറാഷില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ ഇന്ത്യയുടെ മാലപ്രഭ ജാഥവായിരുന്നു അന്ന് വെള്ളി നേടിയത്.