പലസ്തീനെ വീഴ്ത്തി വമ്പൻ തിരിച്ച് വരവുമായി ആസ്ട്രേലിയ

Jyotish

ഏഷ്യൻ കപ്പിൽ ആസ്ട്രേലിയക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് സോക്കറൂസ് പലസ്തീനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ ജോർദ്ദാനെതിരെ അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങിയ ആസ്ട്രേലിയ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മക്ലാരൻ, മാബിൽ,ജിയനോവ് എന്നിവരാണ് ആസ്ട്രേലിയക്ക് വേണ്ടി ഗോളടിച്ചത്.

മത്സരത്തിന്റെ ഭൂരിഭാഗവും പ്രതിരോധത്തിൽ ഊന്നിയായിരുന്നു പലസ്തീൻ. ആസ്ട്രേലിയയുടെ മികച്ച അറ്റാക്കിംഗിന് മുന്നിൽ പിടിച്ച് നിൽക്കാൻ പലസ്തീനിന് സാധിച്ചില്ല. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി ആസ്ട്രേലിയ. രണ്ട് മത്സരങ്ങളിൽ രണ്ട് ജയം നേടിയ ജോർദ്ദാനാണ് ഒന്നാമത്.