“കഷ്ടപ്പെട്ടതൊന്നും വെറുതെ ആവില്ല എന്ന് ഉറപ്പിക്കൽ ഇന്ത്യയുടെ ആദ്യ ലക്ഷ്യം”

ഇന്ന് ഏഷ്യാ കപ്പിൽ തങ്ങളുടെ ആദ്യ പോരിന് ഇറങ്ങുകയാണ് ഇന്ത്യ. ടീമിന് ഒരു ലക്ഷ്യം മാത്രമെ ഇന്ന് ഉള്ളൂ എന്ന് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പറയുന്നു. അത് വിജയിക്കുക എന്നതാണ്. തായ്ലാന്റ് വലിയ ടീമൊക്കെ ആയിരിക്കാം എന്നാലും ഇന്ന് ജയിച്ചു തന്നെ ഇന്ത്യ തുടങ്ങും എന്നും ഗുർപ്രീത് പറഞ്ഞു. ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് ഇന്ന് അണിയുന്നതും ഗുർപ്രീത് ആണ്.

ഇന്ത്യയുടെ ഏഷ്യാ കപ്പിലെ ആദ്യ ലക്ഷ്യം ഇന്ത്യ ഇത്രകാലം കഷ്ടപ്പെട്ടതൊക്കെ വെറുതെ ആവില്ല എന്ന് ഉറപ്പിക്കലാണ്. അവസാന നാലു വർഷം ഇന്ത്യ ഈ ഏഷ്യാ കപ്പ് യോഗ്യതയ്ക്ക് വേണ്ടി കുറെ കഷ്ടപ്പെട്ടിട്ടുണ്ട് എന്നും ഗുർപ്രീത് പറഞ്ഞു. 2011ൽ ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കുമ്പോൾ ഗുർപ്രീതും ടീമിൽ ഉണ്ടായിരുന്നു. പക്ഷെ അന്ന് ഒരു മത്സരത്തിലും കളിക്കാൻ അദ്ദേഹത്തിന് ആയില്ല.

2011 ടീമിൽ ഉണ്ടായിരുന്നത് വലിയ ഗുണം ആണെന്നും ഈ സ്റ്റേജിൽ ആദ്യമായല്ല എത്തുന്നത് എന്നത് സമ്മർദ്ദങ്ങൾ കുറക്കുന്നു എന്നും ഗുർപ്രീത് പറഞ്ഞു. ഇന്ന് വൈകിട്ട് 7 മണിക്കാണ് ഇന്ത്യയും തായ്ലാന്റും തമ്മിലുള്ള മത്സരം.

Previous articleവെടിക്കെട്ട് തുടക്കവുമായി ഹസ്രത്തുള്ള സാസായി, ധാക്ക ഡൈനാമൈറ്റ്സിനു ആധികാരിക ജയം
Next articleജനുവരി ആറ് @ സിഡ്നി, ഇന്ത്യ ഓസ്ട്രേലിയ, അല്പം ഫോളോ ഓണ്‍ ചരിത്രം