സൗത്താംപ്ടണില്‍ തോല്‍വിയേറ്റു വാങ്ങി ഇംഗ്ലണ്ട് പരമ്പര അടിയറവ് പറഞ്ഞതിനു പൂര്‍ണ്ണ ഉത്തരവാദി അശ്വിനെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. മോയിന്‍ അലി രണ്ട് ഇന്നിംഗ്സുകളിലായി 9 വിക്കറ്റുകള്‍ വീഴ്ത്തിയ പിച്ചില്‍ അശ്വിന്‍ നിറം മങ്ങിയതാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണമായത് മുന്‍ ഇന്ത്യന്‍ ചാമ്പ്യന്‍ ബൗളറായ ഹര്‍ഭജന്‍ സിംഗ്. സൗത്താംപ്ടണില്‍ സ്പിന്‍ അനുകൂലമായ സാഹചര്യങ്ങളെ മുതലാക്കുവാന്‍ അശ്വിനായില്ല, അതേ സമയം മോയിന്‍ അലി അത് വ്യക്തമായി മുതലാക്കുകയും ചെയ്തുവെന്ന് ഹര്‍ഭജന്‍ ചൂണ്ടികാട്ടി.
ചില പ്രത്യേക സ്ഥലങ്ങളില്‍ പന്തെറിയുക മാത്രം ചെയ്താല്‍ വിക്കറ്റ് ലഭിയ്ക്കുമെന്നിരിക്കെയാണ് ഇരു ബൗളര്‍മാര്‍ തമ്മില്‍ ഇത്രയും വലിയ അന്തരമെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. മോയിന്‍ അലി അശ്വിനെക്കാള്‍ നന്നായി പന്തെറിഞ്ഞത് തന്നെയാണ് ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണം. ചരിത്രത്തില്‍ ആദ്യമായാണ് ഞാന്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ മികവ് പുലര്‍ത്തുന്നെത് കണ്ടത്തെന്നും ഭജ്ജി പറഞ്ഞു.
അശ്വിനു വിക്കറ്റ് നേടാന്‍ കഴിയാതെ പോയത് തന്നെയാണ് ഇന്ത്യന്‍ തോല്‍വിയ്ക്ക് കാരണം. നിര്‍ണ്ണായകമായ മൂന്നാം ദിവസം വിക്കറ്റ് നേടുന്നതില്‍ താരത്തിനു പിഴച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ബെന്‍ സ്റ്റോക്സിനെ മാത്രമാണ് അശ്വിനു വീഴ്ത്താനായത്. രണ്ടോ മൂന്നോ വിക്കറ്റ് കൂടി താരം വീഴ്ത്തിയിരുന്നുവെങ്കില്‍ കളി മാറിയേനെ എന്നും അശ്വിന്റെ പ്രകടനത്തെ സൂചിപ്പിച്ച് ടര്‍ബണേറ്റര്‍ പറഞ്ഞു.