കൊൽക്കത്ത ഫുട്ബോൾ ലീഗ്; മൊഹമ്മദൻസിന് ജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മൊഹമ്മദൻസിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ബംഗാൾ പോലീനെയാണ് മൊഹമ്മദൻസ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മൊഹമ്മദൻസിന്റെ വിജയം. ആദ്യ പകുതിയിൽ എമേക നേടിയ ഇരട്ട ഗോളാണ് മൊഹമ്മദൻസിന് ജയം സമ്മാനിച്ചത്. കളിയുടെ രണ്ടാം പകുതിയിൽ ഷമീമിലൂടെ വെസ്റ്റ് ബംഗാൾ ഒന്ന് തിരിച്ചടിച്ചു എങ്കിലും അതിനപ്പുറം മുന്നേറാൻ പോലീസിനായില്ല.

ഇന്നലത്തെ ജയം മൊഹമ്മദൻസിന്റെ മൂന്നാം ജയം മാത്രമായിരുന്നു. ഇപ്പോൾ ലീഗിൽ ഏഴാം സ്ഥാനത്താണ് മൊഹമ്മദൻസ് ഉള്ളത്.